പലതരം റിയാലിറ്റി ഷോകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ചാനലുകൾ. ഈ ഷോകളിൽ കാഴ്ചക്കാരെ ആകർഷിക്കാൻ പലതരം അഭ്യാസങ്ങളും നമ്മൾ കാണാറുണ്ട്. നന്നായി പ്രകടനം നടത്തുന്ന മത്സരാർഥികളെ പ്രോൽസാഹിപ്പിക്കാൻ വിധികർത്താക്കൾ നടത്തുന്ന അഭ്യാസവും കാണാറുണ്ട്. എന്നാൽ അടുത്തിടെ വിധികർത്താവായി എത്തിയ ഒരു നടി കാണിച്ച സാഹസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഫോട്ടോ-ഇൻസ്റ്റാഗ്രാം
ഈ വീഡിയോയ്ക്ക് വലിയ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. എന്നാൽ ഇതിനെതിരെ വിമർശനവും ശക്തമാണ്. ഒരു റിയാലിറ്റി ഷോ വേദിയിൽ വിധികർത്താവ് ഇങ്ങനെ പെരുമാറുന്നത് കുറച്ച് കടന്നുപോയെന്നാണ് വിമർശനം ഉയരുന്നത്. ടെലിവിഷൻ റേറ്റിങ് പോയിന്റിന് വേണ്ടിയുള്ള ഒരു ഗിമ്മിക്കാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ, സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഫോട്ടോ-ഇൻസ്റ്റാഗ്രാം