ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെതിരെ (Salman Khan) അയൽവാസി ഉന്നയിച്ച ആരോപണങ്ങൾക്ക് രേഖാമൂലമുള്ള തെളിവുകൾ പിന്തുണ നൽകുന്നതായി മുംബൈ കോടതി ബുധനാഴ്ച പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നടനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് പൻവേൽ ഫാം ഹൗസ് അയൽവാസിയായ കേതൻ കക്കാടിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്ത സൽമാന് കോടതി ഇടക്കാല ആശ്വാസം നൽകിയില്ല
സൽമാന്റെ ഫാം ഹൗസിനോട് ചേർന്നുള്ള കുന്നിൽ എൻആർഐ ആയ കക്കാടിന് സ്വന്തമായി ഒരു പ്ലോട്ടുണ്ട്. വീഡിയോകളിലും പോസ്റ്റുകളിലും ട്വീറ്റുകളിലും കക്കാട് തെറ്റായതും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിച്ചതായി സൽമാന്റെ അഭിഭാഷകൻ പ്രദീപ് ഗാന്ധി വാദിച്ചു. സൽമാന്റെ ഫാം ഹൗസിനോട് ചേർന്ന് ഒരു സ്ഥലം വാങ്ങാൻ കക്കാട് ശ്രമിച്ചിരുന്നു, എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കാണിച്ച് അധികൃതർ ഇടപാട് റദ്ദാക്കിയതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിനു ശേഷമാണ് ഇയാളുടെ വാദം (തുടർന്ന് വായിക്കുക)