ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ജോഡികളാണ് രൺവീർ സിങ്ങും (Ranveer Singh) ദീപിക പദുകോണും (Deepika Padukone). പലപ്പോഴും തങ്ങളുടെ പ്രണയചിത്രങ്ങൾ കൊണ്ട് ഇവർ സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. 2018ൽ ദീപികയും രൺവീറും പരമ്പരാഗത രീതിയിൽ വിവാഹിതരായി. ഇറ്റലിയിലെ ലേക്ക് കോമോയിൽ കൊങ്കണി ഹിന്ദു, സിഖ് ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹം
ജൂലൈയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബാന്ദ്രയിലെ ബാൻഡ്സ്റ്റാൻഡിലെ ബി.ജെ. റോഡിൽ സ്ഥിതി ചെയ്യുന്ന, നിർമ്മാണത്തിലിരിക്കുന്ന സാഗർ രേഷം കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയുടെ 16 മുതൽ 19 വരെ നിലകളിൽ പരന്നുകിടക്കുന്ന ഒരു ക്വാഡ്രാപ്ലെക്സ് രൺവീറും അദ്ദേഹത്തിന്റെ അച്ഛന്റെ കമ്പനിയും 119 കോടി മുടക്കി സ്വന്തമാക്കിയിരുന്നു
1,300 ചതുരശ്ര അടിയിലെ ടെറസ് ഒഴികെ 11,266 ചതുരശ്ര അടിയാണ് കാർപെറ്റ് ഏരിയ. ഇതോടൊപ്പം കെട്ടിടത്തിലെ 19 കാർ പാർക്കുകളിലും ഉടമകൾക്ക് പ്രവേശനം ലഭിക്കും. ടെറസ് വിസ്തീർണ്ണം കണക്കിലെടുക്കാതെ ഒരാൾ ചതുരശ്ര അടി നിരക്ക് കണക്കാക്കിയാൽ, ഒരു ചതുരശ്ര അടിക്ക് 1.05 ലക്ഷം രൂപയാണ് വില. നടൻ ഷാരൂഖ് ഖാന്റെ മന്നത്തും ഇതേ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്