ഡോൾബി തിയേറ്ററിൽ കൂടിയിരുന്ന വിദേശികളിൽ ചിലർക്കെങ്കിലും ഇന്ത്യയിൽ ഭാഷഭേദമന്യേ ജനങ്ങൾ കയ്യടിച്ചും ചുവടുവച്ചും ട്രെൻഡ് ആക്കിയ ഗാനം 'നാട്ടു നാട്ടു' (Nattu Nattu) എന്തെന്നറിയാൻ സാധ്യത കുറവായിരുന്നു. അവർക്കു മുന്നിലേക്കാണ് നടി ദീപിക പദുകോൺ (Deepika Padukone) കടന്നു വന്നത്. 'നാട്ടു നാട്ടു' ആടിത്തകർക്കുന്നവരെ അവർക്കു മുന്നിലെത്തിച്ചാണ് ദീപിക രാജമൗലിയുടെ RRR ഗാനം പരിചയപ്പെടുത്തിയത്