മെയ് 28 നായിരുന്നു 75ാമത് കാൻ ചലച്ചിത്രോത്സവത്തിന്റെ ( 75th Cannes Film Festival)സമാപന ചടങ്ങ്. ചലച്ചിത്രോത്സവത്തിലെ ജൂറി അംഗമായ ബോളിവുഡ് താരം ദീപിക പദുകോണിന്റെ (Deepika Padukone)വസ്ത്രത്തെ കുറിച്ചാണ് ഫാഷൻ ലോകത്ത് ഇപ്പോഴും തുടരുന്ന ചർച്ച.
2/ 6
തൂവെള്ള സാരിയാണ് ദീപിക ചലച്ചിത്രോത്സവത്തിന്റെ അവസാന ദിവസം തിരഞ്ഞെടുത്തത്. അബു ജാനി സന്ദീപ് ഖോസ്ലയുടെ തൂവെള്ള ഷിഫോൺ സാരിക്കൊപ്പം മുത്തുകൾ പതിപ്പിച്ച വലിയ മാലയും കമ്മലും ആയിരുന്നു ഹൈലൈറ്റ്.
3/ 6
മെയ് 17 മുതൽ 28 വരെയായിരുന്നു കാൻ ചലച്ചിത്രോത്സവം. ഇത്തവണ നിരവധി ഇന്ത്യൻ താരങ്ങളും ചലച്ചിത്രോത്സവത്തിൽ എത്തിയിരുന്നു. എന്നാൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായത് ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ദീപിക പദുകോൺ ആയിരുന്നു.
4/ 6
ചലച്ചിത്രോത്സവത്തിന്റെ ആദ്യ ദിനം മുതൽ ദീപികയുടെ വേഷങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഓരോ ദിവസവും ഇൻസ്റ്റഗ്രമാൽ കാനിലെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.
5/ 6
താരത്തിന്റെ കാനിലെ അവസാന ദിവസത്തെ വേഷത്തിന്റെ ഡിസൈൻ വിശദാംശങ്ങൾ നോക്കാം, സിംപിൾ എന്നാൽ ക്ലാസിക്കൽ ലുക്കിലാണ് താരം എത്തിയത്. ഫ്ലോർ സ്വീപ്പിംഗ് ട്രയലും ബോർഡറുകളിൽ ഘടിപ്പിച്ച മനോഹരമായ പ്ലീറ്റഡ് റഫിളുകളാണ് സാരിയുടെ പ്രത്യേകത.
6/ 6
സാരിക്കൊപ്പം സ്ട്രാപ് ലെസ് ബ്ലൗസാണ് ധരിച്ചത്. ഒപ്പം കഴുത്തിൽ വലിയ മുത്തു മാലയും കമ്മലും ധരിച്ചു. ആറ് വരികളുള്ള മുത്തുമാല തന്നെയാണ് ഔട്ട്ഫിറ്റിലെ പ്രധാന ആകർഷണം.