അടുത്തിടെയാണ് മുഖസൗന്ദര്യത്തിന്റെ അഴകളവുകൾ നിർണയിക്കുന്ന 'ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി' പട്ടികയിൽ ദീപികയും ഇടംപിടിച്ചത്. ലോകത്തിലെ പത്ത് സുന്ദരിമാരുടെ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ നടിയാണ് ദീപിക. ഇതിനെല്ലാം പുറമേ, നിരവധി അന്താരാഷ്ട്ര ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ബോളിവുഡ് താരം.