യാതൊരു വിവാഹ പ്രഖ്യാപനവുമില്ലാതെ, തന്റെ ജിം ട്രെയ്നറെ വിവാഹം ചെയ്ത നടി ദേവോലീന ഭട്ടചാർജീ (Devoleena Bhattacharjee) ഒട്ടേറെ ട്രോളുകൾ അഭിമുഖീകരിച്ചിരുന്നു. അന്യമതസ്ഥനെ വിവാഹം ചെയ്തതായിരുന്നു ആദ്യം. പക്ഷെ ഇപ്പോൾ അതിൽ നിന്നുമെല്ലാം മാറി, മറ്റൊരു ട്രോളാണ് നടിക്ക് നേരെ തൊടുത്തുവിട്ടിരിക്കുന്നത്. വിവാഹ സമയത്തു നടി ഗർഭിണിയായിരുന്നോ എന്നാണ് ചോദ്യം
ഷാനവാസ് ഷെയ്ഖ് എന്ന ജിം ട്രെയ്നറാണ് ഇവരുടെ ഭർത്താവ്. സ്വകാര്യ ചടങ്ങിൽ വിവാഹ നടത്തിയതിനു ശേഷം ചിത്രങ്ങൾ അവരവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. 'നിങ്ങളുടെ അളിയൻ ഇതാ' എന്ന് പറഞ്ഞാണ് ദെബോലീന തന്റെ സോഷ്യൽ മീഡിയയിലെ സഹോദരങ്ങൾക്ക് ഭർത്താവിനെ പരിചയപ്പെടുത്തിയത് (തുടർന്ന് വായിക്കുക)
ഭാവിയിൽ പിറക്കാനിരിക്കുന്ന കുട്ടികളുടെ മതത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച ട്രോളുകൾക്ക് മറുപടിയുമായി ദേവോലീന തന്റെ മറുപടി ട്വിറ്ററിൽ കുറിച്ചു. ഇത്തരം ചിന്താഗതി വിഷലിപ്തമാണ് എന്നായിരുന്നു നടിയുടെ പ്രതികരണം. കുഞ്ഞുങ്ങൾ മുസ്ലീമോ ഹിന്ദുവോ ആയിരിക്കാമെന്നും അവളെ ഓൺലൈനിൽ ട്രോളുന്നവരുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും അവർ എഴുതി