മുസ്ലീം യുവാവിനെ വിവാഹം ചെയ്തതിന്റെ നിരന്തരമായ സൈബർ ആക്രമണത്തിൽ ഇരയാകുന്നതിൽ പ്രതികരിച്ച് ഹിന്ദി ടെലിവിഷൻ താരം ദേവൊലീന ഭട്ടാചർജീ. അടുത്തിടെയാണ് ഷാനവാസ് ഷെയ്ഖുമായുള്ള വിവാഹം കഴിഞ്ഞതായി നടി അറിയിച്ചത്. ഇതിനു പിന്നാലെയാണ് നിരവധി നടിക്കെതിരെ രംഗത്തെത്തിയത്.
2/ 5
ജനിക്കാൻ പോകുന്ന കുട്ടികൾക്ക് ഹിന്ദു പേര് നൽകുമോ അതോ മുസ്ലീം പേര് നൽകുമോ എന്നായിരുന്നു ഒരാൾ ട്വിറ്ററിൽ നടിയോട് ചോദിച്ചത്. ഇതിന് കടുത്ത ഭാഷയിൽ തന്നെ ദേവൊലീന മറുപടി നൽകി.
3/ 5
തന്റെ മക്കൾ ഹിന്ദുവോ മുസ്ലീമോ ആയാൽ നിങ്ങൾക്ക് എന്താണ് എന്ന് ചോദിച്ച നടി, കുട്ടികളെ കുറിച്ച് താങ്കൾക്ക് അത്രമേൽ ആശങ്കയുണ്ടെങ്കിൽ അനാഥരായ ഒരുപാട് കുട്ടികൾ ഉണ്ടെന്നും ദത്തെടുത്ത് താങ്കളുടെ ഇഷ്ടപ്രകാരം വളർത്തൂവെന്നും നടി മറുപടി നൽകി.
4/ 5
എന്റെ ഭർത്താവ്, എന്റെ മക്കൾ, എന്റെ വിശ്വാസം, നിങ്ങൾ ആരാണ് ഇതൊക്കെ ചോദിക്കാൻ എന്നും നടി ചോദിച്ചു.
5/ 5
നടിയുടെ മറുപടി വന്നതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്യപ്പെട്ടു. വിവാഹ ചിത്രത്തിന് താഴെ 'ഫ്രിഡ്ജിൽ വിശ്രമിക്കൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.