വിവാഹ മോചന പ്രഖ്യാപനത്തിനു ശേഷം മക്കൾക്കൊപ്പം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ധനുഷ് (Dhanush). ഈ വർഷം ജനുവരി 17 നാണ് സംവിധായകയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യയും ധനുഷും വേർപിരിയുന്നതായി പ്രഖ്യാപിച്ചത്. (Image: Manobala Vijayabalan/Twitter)
2/ 8
പതിനെട്ടു വർഷം നീണ്ട ദാമ്പത്യബന്ധം വേർപടുത്തുന്നതായുള്ള താരങ്ങളുടെ പ്രഖ്യാപനം ആരാധകരേയും ഞെട്ടിച്ചിരുന്നു. യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. (Image: Manobala Vijayabalan/Twitter)
3/ 8
വിവാഹ മോചനത്തിനു ശേഷം ആദ്യമായി മക്കൾക്കൊപ്പം പൊതുവേദിയിൽ എത്തിയിരിക്കുകയാണ് ധനുഷ്. ചെന്നൈയിൽ ഇളയരാജയുടെ 'റോക്ക് വിത്ത് രാജ' കൺസേർട്ടിൽ പങ്കെടുക്കാനാണ് ധനുഷ് മക്കൾക്കൊപ്പം എത്തിയത്.(Image: Manobala Vijayabalan/Twitter)
4/ 8
വെള്ള മുണ്ടും ഷർട്ടുമായിരുന്നു ധനുഷിന്റെ വേഷം. പരിപാടി കാണാൻ മാത്രമല്ല, വേദിയിലെത്തി പാടാനും ധനുഷ് ഉണ്ടായിരുന്നു. അച്ഛനെ മുറിച്ചു വെച്ചതുപോലയാണ് യാത്രയും ലിംഗയുമെന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ പറയുന്നത്. (Image: Manobala Vijayabalan/Twitter)
5/ 8
2004 നവംബർ 18 നാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. രജനീകാന്തിന്റെ മൂത്ത പുത്രിയാണ് ഐശ്വര്യ. വിവാഹിതനാകുമ്പോൾ വെറും 21 വയസ്സായിരുന്നു ധനുഷിന് പ്രായം. ഐശ്വര്യയ്ക്ക് 23 വയസ്സും.
6/ 8
വേർപിരിഞ്ഞതിനു ശേഷവും പരസ്പരം അഭിനന്ദിക്കാനും അംഗീകരിക്കാനും ധനുഷിനും ഐശ്വര്യയ്ക്കും മടിയില്ല. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ പുതിയ മ്യൂസിക് വീഡിയോയ്ക്ക് ധനുഷ് അഭിനന്ദനം അറിയിച്ചിരുന്നു.
7/ 8
ഹിന്ദി, തെലുങ്ക്, മലയാളം, തമിഴ് എന്നീ നാല് ഭാഷകളിൽ ഐശ്വര്യയുടെ സംഗീത വീഡിയോ പുറത്തിറങ്ങിയത്. വീഡിയോയുടെ തമിഴ് ലിങ്ക് പങ്കുവെച്ച് കൊണ്ടായിരുന്നു ധനുഷ് ട്വീറ്റ് ചെയ്തത്.
8/ 8
ട്വീറ്റിൽ മുൻ ഭാര്യയെ 'സുഹൃത്ത്' എന്ന് വിളിച്ചായിരുന്നു ധനുഷ് അഭിസംബോധന ചെയ്തത്.