എന്തും വെട്ടിത്തുറന്നു പറയുന്ന കാര്യത്തിൽ നടൻ ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) എപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. തന്റെ ജീവിതമായാലും സിനിമയായാലും അഭിപ്രായങ്ങളായാലും ധ്യാൻ മറച്ചു പിടിക്കാതെ സംസാരിക്കുന്ന പ്രകൃതക്കാരനാണ്. സോഷ്യൽ മീഡിയ സജീവമായ ഈ നാളുകളിൽ നിരവധി യൂട്യൂബ് ചാനലുകൾക്ക് ധ്യാൻ ശ്രീനിവാസൻ അഭിമുഖം നൽകാറുണ്ട്
അതിലൊന്നിൽ, ഒരിക്കൽ തന്നെ ഗ്രസിച്ചിരുന്ന ലഹരി ഉപയോഗത്തെക്കുറിച്ച് ധ്യാൻ വെളിപ്പെടുത്തി. മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോഗം സിനിമ പോലെ ഏതെങ്കിലും ഒരു മേഖലയെ ബാധിക്കുന്ന വിഷയമല്ലെന്നും, മറ്റനവധി രംഗങ്ങളിലും ഇതിന്റെ വലയമുണ്ടെന്നും ധ്യാൻ (തുടർന്ന് വായിക്കുക)