Home » photogallery » buzz » DHYAN SREENIVASAN DISMISSES TINI TOM S REMARKS ON DANGEROUS LEVEL OF DRUG ABUSE IN MALAYALAM FILM INDUSTRY
'ലഹരി ആരും വായിൽ കുത്തിക്കേറ്റി തരില്ല, മകന് ബോധമുണ്ടെങ്കിൽ ഉപയോഗിക്കില്ല'; ടിനിക്ക് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ
'ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ എന്നും ധ്യാൻ തുറന്നടിച്ചു.
മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ നടന് ടിനി ടോമിന്റെ പ്രസ്താവന തള്ളി ധ്യാൻ ശ്രീനിവാസൻ. ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും ധ്യാൻ പറഞ്ഞു.
2/ 5
'ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ.
3/ 5
അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കിൽ അവൻ ഉപയോഗിക്കില്ല, അത്രേ ഉള്ളൂ', ധ്യാൻ പറഞ്ഞു.
4/ 5
തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നുവച്ചെന്നും കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ ടിനി ടോം പറഞ്ഞിരുന്നു, ഇപ്പോഴിതാ ഇതിനു മറുപടിയുമായാണ് ധ്യാൻ രംഗത്ത് വന്നിരിക്കുന്നത്.
5/ 5
സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്ന് ടിനി പറഞ്ഞു. ലഹരിക്കെതിരായ പോലീസിന്റെ 'യോദ്ധാവ്' ബോധവത്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.