ചേക്കിലെ കള്ളൻ മാധവനും വട്ടിപ്പലിശക്കാരൻ കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയും. കൊച്ചിരാജാവിലെ രാജകുടുംബത്തിലെ മുത്തച്ഛനും കൊച്ചുമകനും. ദിലീപും (Dileep) ജഗതി ശ്രീകുമാറും (Jagathy Sreekumar) സ്ക്രീനിൽ നിറഞ്ഞ വേളകളെല്ലാം മലയാളിക്ക് ലഭിച്ചത് എക്കാലവും ഓർക്കാൻ സാധിക്കുന്ന ഒരുപറ്റം കഥാപാത്രങ്ങളും ചില ക്ളാസ്സിക് ചിത്രങ്ങളുമാണ്. എന്നാൽ ആ കോംബോ സിനിമയിൽ മാത്രം ഒതുങ്ങുന്നതല്ല എന്ന് എത്രപേർക്കറിയാം
വർഷങ്ങൾക്കു മുൻപ് നടന്ന റോഡ് അപകടത്തെ തുടർന്ന് ഗുരുതര പരിക്കേറ്റ ജഗതി, ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും, സിനിമയിൽ പഴയപടി സജീവമായില്ല. ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി സംസാരിക്കുന്ന ഒരു വീഡിയോ ശകലം ഫേസ്ബുക്കിൽ പ്രചരിക്കുകയാണ്. ഇതിൽ ദിലീപ് ജഗതി ശ്രീകുമാറുമായി ഇപ്പോഴും സൂക്ഷിക്കുന്ന അടുപ്പത്തെക്കുറിച്ച് പാർവതി വിശദമാക്കുന്നു (തുടർന്ന് വായിക്കുക)