പെങ്ങളുടെ മനസമ്മത ചടങ്ങിന് വല്യേട്ടന്റെ ഉത്തരവാദിത്തവുമായി ഷൈൻ ടോം ചാക്കോ (Shine Tom Chacko). പള്ളിയിൽ നടന്ന ചടങ്ങിൽ വരനെ സ്വീകരിക്കുകയും, പ്രധാനപ്പെട്ട കാര്യങ്ങൾ എല്ലാം ചെയ്തു തീർക്കുകയും ചെയ്തത് ഷൈൻ ആണ്. ചടങ്ങിൽ വധൂവരന്മാരെ ആശിർവദിക്കാൻ നടൻ ദിലീപും എത്തിച്ചേർന്നു. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു