നടൻ ദിലീപിന്റെ (Dileep) ഒരു ചിത്രം തിയേറ്ററിൽ ഇറങ്ങിയിട്ട് നാല് വർഷങ്ങളാവാൻ പോകുന്നു. 2019 ക്രിസ്തുമസ് സീസണിൽ റിലീസ് ചെയ്ത 'മൈ സാന്റ' എന്ന സിനിമയാണ് ഏറ്റവും ഒടുവിൽ തിയേറ്റർ റിലീസ് ചെയ്തത്. അന്ന് കൊച്ചുകുഞ്ഞായിരുന്ന മകൾ മഹാലക്ഷ്മിയെ മടിയിലിരുത്തി അച്ഛനും മകളും സാന്റ വേഷത്തിൽ പോസ് ചെയ്ത ചിത്രം ശ്രദ്ധ നേടിയിരുന്നു. എന്നാൽ വർഷങ്ങളുടെ അന്തരം ആരാധകർ കണക്കിലെടുക്കുന്നില്ല എന്നതിന് തെളിവാണ് ചുവടെ കാണുന്ന ചിത്രങ്ങൾ (ചിത്രം: ദിലീപ് ഓൺലൈൻ)
നടനിൽ നിന്നും സംവിധായകനിലേക്കു മാറിയ വിനീത് കുമാറിന്റെ പുതിയ ചിത്രത്തിൽ നായകൻ ദിലീപാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഈ സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നത്. മലയാള സിനിമയിലെ പ്രശസ്ത സംവിധായകർ ഉൾപ്പെടെ ചടങ്ങിൽ അതിഥികളായിരുന്നു. ദിലീപ്149 എന്നാണ് ചിത്രത്തിന് നൽകിയ താൽക്കാലിക പേര് (ചിത്രം: ദിലീപ് ഓൺലൈൻ)