നടി ആശ ശരത്തിന്റെ (Asha Sharath) മൂത്ത മകൾ ഉത്തര ശരത് (Uthara Sharath) വിവാഹിതയായി. കൊച്ചിയിലെ അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ആദിത്യ മേനോൻ ആണ് വരൻ. ആശ, ശരത് ദമ്പതികൾക്ക് രണ്ട് പെണ്മക്കളാണ്. കീർത്തനയാണ് ഇളയമകൾ. താരനിബിഢമായിരുന്നു വിവാഹച്ചടങ്ങുകൾ