നടൻ ദിലീപ് (Dileep), ഗായിക അമൃത സുരേഷ് (Amrutha Suresh), സംവിധായകനും ഗായകനുമായ നാദിർഷ (Nadhirshah), കോട്ടയം നസീർ (Kottayam Naseer), രഞ്ജിനി ജോസ് (Ranjini Jose) തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി വിദേശത്ത്. അമൃത സുരേഷാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. മലയാള സിനിമയിലെ താരങ്ങളുമായി ഒട്ടേറെ വിദേശ സ്റ്റേജ് ഷോകൾ അവതരിപ്പിച്ച പാരമ്പര്യമുള്ളയാളാണ് നാദിർഷ. കോവിഡ് ഏർപ്പെടുത്തിയ വിലക്കുകളും കാലതാമസങ്ങളും മാറിയ സ്ഥിതിക്ക് വീണ്ടും മലയാള സിനിമാ രംഗം വിദേശത്ത് സജീവമാകും എന്ന് പ്രതീക്ഷിക്കാം