നാല് വര്‍ഷത്തിന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. അഖില്‍ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ഏജന്റ് ഇന്ന് തിയറ്ററുകളില്‍ എത്തും.
2/ 5
നടന് ഡിനോ മോറിയയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ അവസരത്തില്‍ മമ്മൂട്ടിയെ കുറിച്ച് ഡിനോ മോറിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
3/ 5
“ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി,അതിനാൽ അദ്ദേഹത്തെ ലൊക്കേഷനിൽ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു.
4/ 5
ചിത്രത്തിൽ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോടുകൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിൻറെ മുന്നിൽ അതിശയപ്പെടുത്താനും എനിക്ക് സാധിച്ചിട്ടുണ്ട്.
5/ 5
അദ്ദേഹത്തിൻറെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെ എൻറെ അഭിനയം മെച്ചപ്പെടുത്താൻ സാധിച്ചു", എന്നാണ് ഡിനോ പറഞ്ഞത്.