2022 സെപ്റ്റംബർ മാസത്തിലാണ് നടിയും അവതാരകയുമായ മഹാലക്ഷ്മിയും (Mahalakshmi Ravindar) നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും (Ravindar Chandrasekharanum) വിവാഹിതരായത്. രൂപവും നിറവും സൗന്ദര്യവുമല്ല സ്നേഹം അളക്കാനുള്ള മാനദണ്ഡം എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ഇവരുടേത്. പക്ഷെ വിവാഹവേഷത്തിലെ ചിത്രങ്ങൾ വരാനുള്ള താമസം, സോഷ്യൽ മീഡിയ ഇരുവർക്കും നേരെ സൈബർ സ്പെയ്സിലെ ആക്രമണവുമായി ആഞ്ഞടിച്ചു
മഹാലക്ഷ്മി രവീന്ദറിന്റെ പണം കണ്ടാണ് വിവാഹം ചെയ്തത് എന്നതായിരുന്നു പ്രധാന ആരോപണം. ലുക്കിലെ വ്യത്യാസം ആക്രമണത്തിന്റെ മറ്റൊരു കാരണമായി. ഏതു പ്രതിസന്ധിയെയെയും ഒരു പുഞ്ചിരിയോടെ അവർ കാറ്റിൽപ്പറത്തി. സോഷ്യൽ മീഡിയയിൽ തുരുതുരെ പോസ്റ്റുകളിട്ടു. പക്ഷെ കുറച്ചു നാളുകളായി മഹാലക്ഷ്മിയുടെ ഇൻസ്റ്റഗ്രാം പേജിൽ രവീന്ദർ കൂടെയുള്ള ചിത്രങ്ങൾ കുറഞ്ഞു തുടങ്ങി. പല പല ബ്രാൻഡ് പ്രൊമോഷനുകളുടെ ഭാഗമായി മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടു (തുടർന്ന് വായിക്കുക)
'ഡേയ് 'പുരുഷാ'. ഒറ്റയ്ക്കുള്ള ചിത്രം ഇൻസ്റ്റാഗ്രാമിൽ ഇടരുത് എന്ന് നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞു? നമ്മൾ പിരിഞ്ഞു എന്ന് സകല സോഷ്യൽ മീഡിയയും പറയുന്നു. മനൈവീ, ഇനി നീ തെറ്റാവർത്തിച്ചാൽ, എന്നന്നേയ്ക്കുമായി നിനക്ക് ദിവസം മൂന്നു നേരവും എന്റെ പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് കിട്ടും' എന്ന് രവീന്ദറിന്റെ സ്നേഹം നിറഞ്ഞ താക്കീത്