25-ാം പിറന്നാൾ ആഘോഷമാക്കുകയാണ് ദിയ കൃഷ്ണ (Diya Krishna). ഇക്കുറി മാലിദ്വീപിലേക്കാണ് ദിയ യാത്ര ചെയ്തത്. ഒപ്പം സഹോദരിമാരായ അഹാനയോ, ഇഷാനിയോ, ഹൻസികയോ ആരുംതന്നെ ചിത്രത്തിലില്ല. മാലിയിലെ ആരും കൊതിക്കുന്ന നീലയും പച്ചയും ഇടകലർന്ന കടലിൽ മുങ്ങി നിവരുന്നത് മുതൽ സ്ക്യൂബാ ഡൈവിംഗ് ചെയ്യുന്നത് വരെയുള്ള വിശേഷങ്ങൾ ദിയ പോസ്റ്റ് ചെയ്തു