അഞ്ച് വർഷത്തെ പ്രണയകാലത്തിനു ശേഷമാണ് ആലിയ ഭട്ടും (Alia Bhatt)റൺബീർ കപൂറും (Ranbir Kapoor)വിവാഹിതരായത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ബോളിവുഡ് ഏറെ കാത്തിരുന്ന താരവിവാഹം നടന്നത്.
2/ 11
ഏപ്രിൽ പതിനാല് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലിയിരുന്നു വിവാഹം. ഇതിനു ശേഷം ബോളിവുഡിലെ താരങ്ങൾക്കായി വിരുന്നും ആലിയയും റൺബീറും ചേർന്ന് ഒരുക്കി.
3/ 11
വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ജോലിക്ക് പോകുന്ന ആലിയ ഭട്ടിന്റെ ചിത്രങ്ങൾ അന്നു തന്നെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് റൺബീറും മനസ്സു തുറക്കുന്നു.
4/ 11
ഒരു അഭിമുഖത്തിലാണ് റൺബീർ വിവാഹശേഷമുള്ള ജീവിതത്തെ കുറിച്ച് ആദ്യമായി മനസ്സു തുറന്നത്. വിവാഹിതരായി എന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് റൺബീർ പറയുന്നത്.
5/ 11
വിവാഹിതരായെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുന്നതിന് മുമ്പ് തന്നെ ജോലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നുവെന്നും റൺബീർ പറയുന്നു. വിവാഹശേഷം വലിയ മാറ്റങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
6/ 11
കഴിഞ്ഞ അഞ്ച് വർഷമായി ഞങ്ങൾ ഒന്നിച്ചാണ്. അതുകൊണ്ടാണാണ് തങ്ങൾക്ക് ഇനി വിവാഹിതരാകാമെന്ന് തോന്നിയത്. പക്ഷേ, അതിനു മുമ്പ് ചില ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കാനുണ്ടായിരുന്നു. ദൈനിക് ജാഗരണിന് നൽകിയ അഭിമുഖത്തിൽ റൺബീർ പറയുന്നു.
7/ 11
വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോയി. ആലിയ അവരുടെ സിനിമയുടെ ഷൂട്ടിനും താൻ മറ്റൊരു സിനിമയുടെ ജോലിക്കായി മണാലിക്കും പോയി.
8/ 11
ആലിയ തന്റെ ആദ്യ ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി ലണ്ടനിലാണ്. റൺബീറിന്റെ പുതിയ ചിത്രം ഷംഷേര അടുത്ത മാസമാണ് പുറത്തിറങ്ങുന്നത്. ഈ രണ്ട് തിരക്കുകളും കഴിഞ്ഞാൽ ജോലിയിൽ നിന്ന് ബ്രേക്ക് എടുക്കാനാണ് ആലോചിക്കുന്നത്. നിലവിൽ വിവാഹതിരാണെന്ന് തോന്നുന്നില്ലെന്നും റൺബീർ പറയുന്നു.
9/ 11
ആലിയയും റൺബീറും ആദ്യമായി ഒന്നിക്കുന്ന ബ്രഹ്മാസ്ത്രയുടെ റിലീസും ഉടൻ ഉണ്ടാകും. ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. തങ്ങൾക്ക് ഏറെ പ്രത്യേകതയുള്ള ചിത്രമാണ് ബ്രഹ്മാസ്ത്രയെന്ന് ഇരുവരും പറഞ്ഞിരുന്നു.
10/ 11
നിലവിൽ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ഹാർട്ട് ഓഫ് സ്റ്റോണി'ന്റെ തിരക്കിലാണ് ആലിയ. ഇതുകൂടാതെ ബോളിവുഡിൽ 'ജീ ലേ സരാ', 'റോക്കി ഔർ റാണി' എന്നീ ചിത്രങ്ങളും ഒരുങ്ങുന്നുണ്ട്.
11/ 11
ശ്രദ്ധ കപൂറിനൊപ്പം 'ആനിമൽ', രശ്മിക മന്ദാന നായികയാകുന്ന ലവ് രഞ്ജൻ ചിത്രം എന്നിവയുടെ ചിത്രീകരണത്തിലാണ് റൺബീർ കപൂർ.