വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം വൈറൽ. ഹോളിവുഡ് ആക്ഷൻ ഹീറോ സിൽവസ്റ്റർ സ്റ്റാലന്റെ റോക്കി 3 സിനിമയിലെ ബോക്സറുടെ ശരീരത്തിൽ തന്റെ തല എഡിറ്റ് ചെയ്ത ചിത്രമാണ് ട്രംപ് പോസ്റ്റ് ചെയ്തത്.
2/ 3
സിക്സ് പാക്ക് ചിത്രത്തിന് ട്രംപ് അടിക്കുറിപ്പ് എഴുതാത്തതും ചർച്ചയായിട്ടുണ്ട്. ഇംപീച്ച്മെന്റ് നീക്കത്തെ നേരിടാൻ തയാറാണെന്നതിന്റെ സൂചനയാണ് ചിത്രമെന്ന് ഒരു വിഭാഗം കരുതുന്നു.
3/ 3
കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ റാലിയിൽ ആരോഗ്യത്തെ കുറിച്ച് വീമ്പ് പറഞ്ഞതിന്റെ തുടർച്ചയാണ് ചിത്രമെന്നും വിലയിരുത്തലുണ്ട്. പരിശോധനക്ക് പോയപ്പോൾ ഡോക്ടർ തന്റെ സൗന്ദര്യത്തെ പുകഴ്ത്തിയെന്നാണ് ട്രംപ് പറഞ്ഞത്.