സഹോദരി സുറുമിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. സുറുമിക്കൊപ്പമുള്ള ചിത്രവും പിറന്നാൾ ആശംസവാക്കുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.
2/ 5
ഏറ്റവും ലളിതമായ കാര്യങ്ങളായിരിക്കും ജീവിതത്തിലെ ഏറ്റവും മികച്ച കാര്യങ്ങൾ. നമ്മൾ ഒരുമിച്ച് ചെലവഴിച്ച സമയം പോലെ ലളിതമായത് വേറെയില്ല. ഇത്തവണ എങ്കിലും ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കാനും യാത്രകൾ പോകാനും സാധിക്കട്ടെയെന്നാണ് ദുൽഖറിന്റെ ആശംസ.
3/ 5
'എന്റെ പ്രിയപ്പെട്ട ഇത്തയ്ക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളാണ് ജീവിതത്തിൽ ഏറ്റവും മികച്ചത്. നമ്മൾ ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങൾ പോലെ ലളിതമായത് വേറെയില്ല. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.
4/ 5
ഈ വരുന്ന വർഷമെങ്കിലും നമ്മൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനും ഒരുപാട് യാത്രകൾ പോകാനും കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു. അതിൽ കൂടുതൽ സന്തോഷം വെറെ ഉണ്ടാകാനില്ല'- എന്നായിരുന്നു ദുൽഖറിന്റെ വാക്കുകൾ.
5/ 5
ചെന്നൈ സ്റ്റെല്ലാ മേരീസിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം നേടിയ സുറുമി ലണ്ടൻ ചെൽസി കോളജ് ഓഫ് ആർട്സിൽ നിന്നും ബിരുദാനന്തരബിരുദം നേടി. ഡോ. റെയ്ഹാൻ സയ്യദ് ആണ് ഭർത്താവ്.