എപ്പോഴും പ്രസന്നവദനയായി സോഷ്യൽ മീഡിയയിൽ കാണുന്ന നടിയാണ് ദുർഗ്ഗ കൃഷ്ണ (Durga Krishna). തന്റെ ഇൻസ്റ്റഗ്രാം പേജിൽ ദുർഗ്ഗ ഏറെക്കുറെ സജീവമാണ് താനും. ദുർഗ്ഗയുടെ വിവാഹവും, സന്തോഷകരമായ ജീവിതവും, സിനിമാ ലോകത്തെ സജീവ പ്രവർത്തനവുമെല്ലാം ഇവിടെ താരം പങ്കിടാറുണ്ട്. ഒരിടവേളയ്ക്കു ശേഷം താരം അഭിനയിച്ച സിനിമ തിയേറ്ററുകളിൽ എത്താനുള്ള തയാറെടുപ്പിലും കൂടിയാണ്
അങ്ങനെയുള്ള ദുർഗ്ഗ മുഖത്തും തലയിലും ചോരയൊലിപ്പിച്ച ഒരു ചിത്രം പോസ്റ്റ് ചെയ്താൽ ആരാധകരാണെങ്കിൽ പോലും ഒരു നിമിഷം അമ്പരന്നു പോകില്ലേ? എന്ത് പറ്റി എന്ന് ചോദിക്കുന്നവർക്ക് ദുർഗ്ഗ തന്നെ മറുപടി നൽകുന്നു. ഈ പോസ്ടിനോപ്പം ദുർഗ്ഗയുടെ ഒരു നീളൻ കുറിപ്പുമുണ്ട്. കുറിപ്പിലെ വാചകങ്ങളിലേക്കു കടക്കാം (തുടർന്ന് വായിക്കുക)
'ഉടൽ' വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്...
ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അതെന്റെ കടമയുമാണ്. ഗോകുലം മൂവീസിന്റെ ഈ ചിത്രത്തിന് നിങ്ങൾ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.' ദുർഗ്ഗ കുറിച്ചു