നടി ദുർഗ്ഗ കൃഷ്ണയുടെ ഏറ്റവും പുതിയ സിനിമയാണ് 'കുടുക്ക്'. ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ അതുപോലെ തന്നെ ചർച്ചയായ ഒരു കാര്യമാണ് നായിക ദുർഗ്ഗ കൃഷ്ണയും നായകൻ കൃഷ്ണ ശങ്കറും ചേർന്നുള്ള ലിപ്ലോക്ക്. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ക്ഷണനേരമുള്ള ഈ രംഗം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നായകൻ കൃഷ്ണ ശങ്കറിന് ഇതുചെയ്യാൻ നാണമായിരുന്നു എന്നും ദുർഗ്ഗ പറയുകയുണ്ടായി
'ആക്ഷൻ പറഞ്ഞ് കഴിഞ്ഞാൽ പിന്നെ കട്ടില്ല. വേണ്ടത് എടുക്കാൻ പറ്റുമെന്ന ലൈനാണ് ബിലഹരിക്ക്. ഞാനും കിച്ചുവും കൂടി ലിപ് ലോക് ചെയ്യുന്നു. ആദ്യം നെറ്റിയിൽ പിന്നെ മൂക്കിൽ ഇനി എവിടെയെന്ന് സ്വകാര്യത്തിൽ കിച്ചു ആ സമയം എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ലിപ് ലോക് കഴിഞ്ഞ് ഞങ്ങള് കട്ട് എന്ന് പറഞ്ഞപ്പോഴാണ് നിർത്തിയത്', ദുർഗ്ഗ പറഞ്ഞു. എന്നാൽ വിവാഹിതയായ ദുർഗ്ഗ മറ്റൊരാളെ ലിപ്ലോക്ക് ചെയ്തത് ചോദ്യം ചെയ്തയാൾക്കു നടി മറുപടി കൊടുത്തിരിക്കുകയാണിപ്പോൾ (തുടർന്ന് വായിക്കുക)
പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് നടി ദുർഗ്ഗകൃഷ്ണയും ഭർത്താവ് അർജുൻ രവീന്ദ്രനും. ദുർഗ്ഗയും നിർമ്മാതാവായ അർജുനും ഗുരുവായൂരിൽ വച്ചാണ് വിവാഹിതരായത്. വിവാഹ ശേഷം ജീവിതത്തിലെ പുതിയ വിശേഷങ്ങളുമായി ദുർഗ്ഗ ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. അതിലൊന്നാണ് ഈ ചിത്രം. അതായത് ദുർഗ്ഗയുടെയും അർജുനിന്റെയും പ്രണയം തുറന്നുപറഞ്ഞ നിമിഷത്തിൽ നിന്നുമുള്ളതാണ് ഈ ചിത്രം. തന്റെ ജീവിതത്തിലെ പ്രണയവും ചുംബനത്തോടെയാണ് ആരംഭിക്കുന്നത്