കരിയറിൽ മാത്രമല്ല, പഠനത്തിലും മുൻപന്തിയിൽ തന്നെയായിരുന്നു സാം. ചെന്നൈയിലെ സെന്റ്. സ്റ്റീഫൻസ് മെട്രിക്കുലേഷൻ സ്കൂളിലായിരുന്നു സാമന്തയുടെ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. ഇതിനു ശേഷം ഹോളി ഏഞ്ചൽസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ 11,12 ക്ലാസുകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച മാർക്കോടെയാണ് സാമന്ത തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. കൊമേഴ്സിൽ ഡിസ്റ്റിംഗ്ഷൻ നേടിയ വിദ്യാർത്ഥിയാണ് സാമന്ത.