ഈജിപ്ഷ്യൻ സൂപ്പർ മോഡലും ഇൻസ്റ്റാഗ്രാം സെൻസേഷനുമായ സൽമ അൽ ഷിമിയെ അറസ്റ്റ് ചെയ്തു. കെയ്റോക്ക് സമീപം ജോസറിൽ പിരമിഡിന് മുന്നിൽ മോശമായ രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തിയെന്ന് ആരോപിച്ചാണ് താരത്തെയും ഫോട്ടോഗ്രാഫറയെും അറസ്റ്റ് ചെയ്തത്. പിന്നീട് ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു. (Image: Instagram)
2/ 9
ഫോട്ടോഗ്രാഫർ ഹോസം മുഹമ്മദാണ് സൂപ്പർ മോഡലിന് ഒപ്പം അറസ്റ്റിലായത്. കെയ്റോയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സഖാറയിൽ പുരാതന ഈജിപ്ഷ്യൻ വസ്ത്രമണിഞ്ഞാണ് സൽമ അൽ-ഷിമി ക്യാമറയ്ക്ക് മുന്നിലെത്തിയത്. (Image: Instagram)
3/ 9
ഇൻസ്റ്റാഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്സാണ് ഷിമിക്കുള്ളത്. ജോസറിലെ 4700 വർഷം പഴക്കമുള്ള പിരമിഡിന് മുന്നിൽ നിന്നെടുത്ത ചിത്രങ്ങൾ ഡിസംബർ ആദ്യം താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. (Image: Instagram)
4/ 9
ഈജിപ്ഷ്യൻ പാരമ്പര്യത്തെ അപമാനിക്കുകയും ഫോട്ടോ ഷൂട്ട് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തതിന് മോഡൽ അറസ്റ്റിലായെന്ന് ഉടനടി തന്നെ പ്രചരണം വ്യാപകമായിരുന്നു. (Image: Instagram)
5/ 9
സഖാറ പുരാവസ്തു ഗവേഷണ പ്രദേശത്ത് അനുമതിയില്ലാതെ ഫോട്ടോ എടുത്തതിന് അറസ്റ്റ് ചെയ്ത ഇരുവർക്കും 500 ഈജിപ്ഷ്യൻ പൗണ്ട് (ഏകദേശം 2500 ഇന്ത്യൻ രൂപ) വീതം പിഴ ഒടുക്കേണ്ടിവന്നുവെന്നാണ് റിപ്പോർട്ട്. (Image: Instagram)
6/ 9
ഈജിപ്ഷ്യൻ സംസ്കാരത്തെയും പുരാവസ്തു പ്രാധാന്യമുള്ള പ്രദേശങ്ങളെയും മോശമാക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസ്, സെക്രട്ടറി ജനറൽ മുസ്തഫ വസീരി പറഞ്ഞു. (Image: Instagram)
7/ 9
ചിത്രങ്ങൾ പുറത്തുവന്നതോടെ സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമായി. ശരിയായ നടപടിയല്ലെന്ന് ചില സോഷ്യൽമീഡിയ ഉപഭോക്താക്കൾ അഭിപ്രായപ്പെടുകയും ചെയ്തു. (Image: Instagram)
8/ 9
അടുത്തിടെ സോഷ്യൽ മീഡിയയിൽ മോശം ചിത്രങ്ങൾ പോസ്റ്റ് ചെയ്തുവെന്ന് കാട്ടി ഒരു ഡസനോളം പേരെയാണ് ഈജിപ്ഷ്യൻ കോടതികൾ ശിക്ഷിച്ചത്. (Image: Instagram)
9/ 9
അനുമതിയില്ലാതെയാണ് ഫോട്ടോ ഷൂട്ട് നടത്തിയതെന്ന് അറിയില്ലായിരുന്നുവെന്നും ഈജിപ്ഷ്യൻ സംസ്കാരത്തെ മോശപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അൽ ഷിമി കോടതിയിൽ പറഞ്ഞു. ടൂറിസം മേഖലയുടെ പ്രൊമോഷൻ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അവർ കോടതിയിൽ പറഞ്ഞു. (Image: Instagram)