കരൾരോഗ സംബന്ധിയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ ബാല (Actor bala). നടന്റെ ഭാര്യയും കുടുംബവുമാണ് ഒപ്പമുള്ളത്. ബാലയ്ക്കു കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവരും എന്ന് റിപോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. ഇതിനുള്ള ശ്രമത്തിലാണ് ബാലയുമായി അടുപ്പമുള്ളവർ. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലും ഭാര്യ എലിസബത്തിനു (Elizabeth Udayan) നേരെ സൈബറിടത്തിൽ മോശം പ്രതികരണം. ഒടുവിൽ ഇതേക്കുറിച്ച് പൊട്ടിത്തെറിച്ച് എലിസബത്ത് ഫേസ്ബുക്കിലെത്തി
എലിസബത്തിന്റെ കുറിപ്പിലെ വാചകങ്ങളിലേക്ക്: 'ഈ സമയത്ത് ഇങ്ങനെ ഒരു സ്ക്രീൻഷോട്ട് ഇടുന്നത് വിഷമം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. ഒരു സ്ത്രീയുടെ ഭർത്താവിന് എന്തെങ്കിലും പറ്റിയാൽ ഇങ്ങനെയാണോ ആളുകൾ പെരുമാറുക. ഈ പോസ്റ്റ് ഇടാൻ കാരണം ഇയാളുടെ ട്രോൾ ഗ്രൂപ്പിൽ പണ്ട് ഞാൻ ഒരു അഞ്ചു ദിവസം ഗ്രൂപ്പ് അഡ്മിനായി ഉണ്ടായിരുന്നു (തുടർന്ന് വായിക്കുക)
[caption id="attachment_569366" align="alignnone" width="1600"] എനിക്ക് ട്രോൾ ഗ്രൂപ്പ് എന്നു പറഞ്ഞാൽ ട്രോൾ റിപ്പബ്ലിക് ആണ് ഇഷ്ടം. പക്ഷെ ഒന്നു അഡ്മിൻ ആയി നിൽക്കൂ, ഇഷ്ടപ്പെട്ടില്ലെങ്കിൽ വേണ്ട എന്നൊക്കെ പറഞ്ഞു ആ ഗ്രൂപ്പിൽ കയറിയതാണ്. അവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ ഞാൻ ഉണ്ടാർന്നു. അതിൽ ഉള്ള ഒരു ഫേക്ക് ഐഡി എനിക്ക് അന്നു പേർസണൽ ആയി മോശം മെസ്സേജ് ചെയ്തിരുന്നു
[caption id="attachment_560224" align="alignnone" width="1600"] ഞാൻ അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് ഈ പറയുന്ന ആൾക്ക് അയച്ച് ആരാണ് ഈ ഫേക്ക് ഐഡി എന്നു ചോദിച്ചിരുന്നു. അപ്പോൾ പുള്ളിക്ക് അറിയില്ല എന്നും അതിൽ എന്താണ് ഇത്ര തെറ്റു എന്നും ചോദിച്ചു. ഞാൻ അപ്പോൾ തന്നെ ആ ഗ്രൂപ്പിൽ നിന്നും ഇവരുടെ അഡ്മിൻസ് ഗ്രൂപ്പിൽ നിന്നും exit അടിച്ചു
അതുപോലെ ഒരാൾ വയ്യാതെ ഇരിക്കുന്ന ഒരു സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ് എന്ന് മനസിലാവുന്നില്ല. എന്താ ബുക്ക് ചെയ്യാണോ? ഈ നാല് ദിവസത്തിൽ രണ്ട് പേരാണ് ഇതു പോലെ പറഞ്ഞത്. ഒരാൾ മറ്റൊരാളോട് ഇഷ്ടം ആണ് എന്ന് പറയുന്നതിൽ തെറ്റില്ല. പക്ഷെ ഇങ്ങനെത്തെ അവസ്ഥയിൽ ഇരിക്കുമ്പോൾ എങ്ങനെ പറയാൻ തോന്നുന്നു...
ഏതെങ്കിലും പെണ്ണ് ഒറ്റയ്ക്കായാൽ പിന്നെ ഈസിയാണല്ലേ കാര്യങ്ങൾ? ദയവു ചെയ്ത് പെണ്ണ് എന്ന് പറഞ്ഞാൽ ഉപയോഗിക്കാൻ ഉള്ള വസ്തു മാത്രമായി കാണുന്നത് ഒന്ന് മാറ്റി, അവർക്കും മനസും വിഷമവും ഒക്കെയുണ്ട് എന്ന് മനസിലാക്കുന്നത് നല്ലതായിരിക്കും. പിന്നെ ബാല ചേട്ടൻ ഓക്കേ ആണ്. എല്ലാരുടെയും പ്രാർത്ഥനയ്ക്ക് നന്ദി,' എലിസബത്ത് കുറിച്ചു