ഇലോണ്‍ മസ്ക് ഒടുവിൽ ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തി. രസകരമെന്തെന്നുവെച്ചാൽ ഈ സിഇഒ മനുഷ്യനല്ല, ഒരു നായയാണ്. മസ്കിന്റെ ഷിബ ഇനു ഇനത്തിൽപെട്ട വളർത്തുനായയായ ഫ്ലോകിയാണ് ആ കക്ഷി. പരാഗ് അഗർവാളിനെക്കാൾ മികച്ച സിഇഒയാണ് ഇതെന്നും ട്വിറ്റർ ഉടമ ട്വീറ്റ് ചെയ്തു.
2/ 5
44 ബില്യൺ ഡോളർ ഇടപാടിൽ കമ്പനി ഏറ്റെടുത്ത ഉടൻ തന്നെ മസ്ക്, പരാഗ് അഗർവാളിനെ പുറത്താക്കിയിരുന്നു. അഗർവാളിനൊപ്പം, ട്വിറ്ററിന്റെ നിയമ മേധാവി വിജയ ഗാഡ്ഡെ, സിഎഫ്ഒ നെൽ സെഗാൾ എന്നിവരെയും നീക്കിയിരുന്നു.
3/ 5
സിഇഒയുടെ കസേരയിൽ ഇരിക്കുന്ന തന്റെ ഷിബ ഇനു നായ ഫ്ലോക്കിയുടെ ചിത്രമാണ് മസ്ക് പങ്കുവെച്ചത്. ചിത്രത്തിൽ, സിഇഒ എന്നെഴുതിയ കറുത്ത ടീ-ഷർട്ട് ധരിച്ച് മേശപ്പുറത്ത് കൈകൾ വച്ചിരിക്കുന്ന ഫ്ലോക്കിയെയാണ് കാണാനാവുക. ട്വിറ്റർ ലോഗോയുള്ള രേഖകളും ഒരു ചെറിയ ലാപ്ടോപ്പും ഫ്ലോക്കിയുടെ മുന്നിൽ ഇരിക്കുന്നു.
4/ 5
ചിത്രം പങ്കുവെച്ചുകൊണ്ട് മസ്ക് എഴുതിയത് ഇങ്ങനെ- “ട്വിറ്ററിന്റെ പുതിയ സിഇഒ അതിശയകരമാണ്”. മറ്റൊരു ട്വീറ്റിൽ, ട്വിറ്ററിന്റെ പുതിയ സിഇഒ “മറ്റുള്ള” ആളേക്കാൾ മികച്ചവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെയാണ് അദ്ദേഹം പരാമർശിക്കുന്നത്.
5/ 5
സി ഇ ഒ ഉൾപ്പടെയുള്ളവർ വ്യാജ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ തന്നെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് മസ്ക് നേരത്തെ ആരോപിച്ചിരുന്നു. ഏപ്രിൽ നാലിനാണ് 44 ബില്യൺ ഡോളർ നൽകി ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് മസ്ക് തുടക്കം കുറിച്ചത്.