Sleeping CEO| ഓഫീസിൽ കിടന്നുറങ്ങിയ സിഇഒയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് ജീവനക്കാർ; വൈറല്‍
ഓഫീസിലെ സോഫയിൽ കിടന്നുറങ്ങിയ ബോസിനെ ജീവനക്കാർ ഇന്റർനെറ്റ് സെൻസേഷനാക്കി. ഫോട്ടോഗ്രഫി ആപ്പായ ലൈറ്റ്‌ട്രിക്കിന്റെ സിഇഒയും സഹസ്ഥാപകനുമായ ജീവ് ഫ്രാബ്മാൻ തന്റെ ഓഫീസിലെ സോഫയിൽ ഉറങ്ങുന്ന ചിത്രമാണ് എഡിറ്റ് ചെയ്യപ്പെട്ട് ഇന്റർനെറ്റിൽ പങ്കുവെക്കപ്പെട്ടത്. ജീവനക്കാര് തങ്ങളുടെ മേലധികാരിയുടെ ചിത്രമെടുത്ത് വൈറലാകുന്ന തരത്തില് എഡിറ്റ് ചെയ്തു. 2016ലാണ് ഈ ചിത്രങ്ങൾ ആദ്യമായി ഷെയർ ചെയ്തതെങ്കിലും ഇപ്പോള്‍ വീണ്ടും ഒരിക്കൽക്കൂടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.