2018-ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കളിക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ ടീം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ച ഇന്ത്യന്‍ ടീമിന് ഭക്ഷണം ഒരുക്കാനുള്ള ഭാഗ്യം ലഭിച്ചത് സുരേഷ് പിള്ളക്കായിരുന്നു. അന്നത്തെ അനുഭവമാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഒപ്പം കോഹ്ലിക്കൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.