സ്വപ്നത്തിൽ നിന്നും നേരിട്ടിറങ്ങി വന്നത് പോലായിരുന്നു നടി ഹൻസിക മോട്വാനിയുടെ (Hansika Motwani) വിവാഹം. തന്റെ ബിസിനസ് പാർട്ണറും സുഹൃത്തുമായ സൊഹെയ്ൽ കതൂരിയ ആണ് ഹൻസികയുടെ വരൻ. ജയ്പൂരിലെ കോട്ടയും കൊട്ടാരവും ചേർന്ന വേദിയായിരുന്നു വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. ഡിസംബർ നാലിനായിരുന്നു ഇവരുടെ വിവാഹം
2/ 7
എന്നാൽ വിവാഹം കഴിഞ്ഞ് കേവലം പത്തു ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ തീർത്തും നിരാശാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഹൻസികയും കുടുംബവും ഇപ്പോൾ ഒരു വിവാഹമോചനത്തിന്റെ ഞെട്ടലിലൂടെ കടന്നുപോവുകയാണ് (തുടർന്ന് വായിക്കുക)
3/ 7
ഹൻസികയുടെ വിവാഹത്തിന് സഹോദരന്റെ പങ്കാളിത്തമില്ലായ്മ പ്രകടമായിരുന്നു. പ്രശാന്ത് മോട്വാനിയാണ് ഹൻസികയുടെ സഹോദരൻ. ഇദ്ദേഹവും ഭാര്യയും വിവാഹം കഴിഞ്ഞ് കേവലം ഒരു വർഷം പിന്നിടുന്ന വേളയിൽ വേർപിരിഞ്ഞു എന്ന് റിപോർട്ടുകൾ പുറത്തുവരുന്നു
4/ 7
മുസ്കാൻ നാൻസിയെയാണ് പ്രശാന്ത് വിവാഹം ചെയ്തിരുന്നത്. ഔദ്യോഗികമായി ഇതേക്കുറിച്ചുള്ള വിശദീകരണം വന്നില്ലെങ്കിലും പിരിയുന്നു എന്ന് വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തായിക്കഴിഞ്ഞു. 2021 മാർച്ച് 21നായിരുന്നു ഇവർ വിവാഹിതരായത്
5/ 7
നാൻസി തനിക്ക് ഫേഷ്യൽ പരാലിസിസ് സംഭവിച്ചതായി നേരത്തെ പറഞ്ഞിരുന്നു. 'തോടെ ഖുഷി, തോടെ ഘം' ആയിരുന്നു ഇവരുടെ അരങ്ങേറ്റ ചിത്രം
6/ 7
ടെലിവിഷൻ ഷോയിലൂടെ അരങ്ങേറ്റം കുറിച്ച ഹൻസിക ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പാരമ്പര്യമായി ബിസിനസ് കുടുംബമാണ് ഹൻസികയുടെ കുടുംബത്തിന്റേത്