പല തരം വൈദ്യുതി ബിൽ (electricity bill) കണ്ട് ഞെട്ടിയവരുണ്ടാവും. അതിൽ വിചിത്രമായവയെല്ലാം കാലാകാലങ്ങളായി വാർത്തയിൽ ഇടം നേടാറുമുണ്ട്. അടുത്തിടെ അത്തരമൊരു ബിൽ തുക ഇന്റർനെറ്റിൽ ചർച്ചയാവുകയാണ്. ഒരു മാസത്തിനിടെ 3,419 കോടി രൂപയുടെ ബിൽ തുക ലഭിച്ച കുടുംബം തെല്ലൊന്നുമല്ല അമ്പരന്നത്. ഈ വൈദ്യുതി ബിൽ കണ്ട് വീട്ടുടമസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു