'ഞാൻ പല കാര്യങ്ങളും ധ്യാനിനോട് പറയാറില്ല. അവന്റെ കൂട്ടുകാരോട് ഒക്കെ പറഞ്ഞാലും ചില കാര്യങ്ങള്‍ അവനോട് പറയാറില്ല. ചില പ്രോജക്ട് ഒക്കെ പ്ലാന്‍ ചെയ്യുന്ന സമയത്ത് അവന്റെ കൂട്ടുകാര്‍ തന്നെ പറയും, ധ്യാനിനോട് ഇപ്പോ പറയണ്ട ഇന്റര്‍വ്യൂവില്‍ പറഞ്ഞ് കളയുമെന്ന്. രാഹസ്യങ്ങള്‍ ഒന്നും സൂക്ഷിക്കാന്‍ അവനും പറ്റില്ല അച്ഛനും പറ്റില്ല'- എന്നായിരുന്നു വിനീതിന്റെ പ്രതികരണം.
അടുത്തിടെ നടൻ മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. മോഹൻലാൽ കാപട്യക്കാരനാണെന്നും, മരിക്കുന്നതിന് മുമ്പ് എല്ലാം തുറന്നുപറയുമെന്നുമായിരുന്നു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഈ വിവാദം കത്തിപ്പടർന്നിരുന്നു. അതിന് പിന്നാലെയാണ് വിനീത് ശ്രീനിവാസന്റെ പ്രതികരണം.
'നല്ലത് പറയാന്‍ വേണ്ടി വായ തുറക്കാം. ലാല്‍ സാറിനെ ഹിപ്പോക്രസി എന്നാണ് വിളിച്ചത്. അത് പറഞ്ഞ ആളേക്കാള്‍ അത് വായിച്ച എനിക്കാണ് വിഷമം ഉണ്ടാക്കിയത്. എന്റെ ഒരു ദിവസമാണ് ഇല്ലാതായത്. ലാല്‍സാര്‍ പണ്ടെപ്പഴോ അച്ഛനോട് വ്യക്തിപരമായി പറഞ്ഞ കാര്യം വര്‍ഷങ്ങള്‍പ്പുറം പറയുന്നതിന്റെ പ്രസക്തി എന്താണ്'- ധ്യാന്‍ ചോദിച്ചു.