വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മരിയേൽ സുവാരസിനെതിരെ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. അനുയോജ്യമായ പെരുമാറ്റമല്ല ജഡ്ജിയിൽ നിന്നുണ്ടായതെന്നാണ് ചിബൂട്ട് കോടതി നിരീക്ഷിച്ചത്. ജഡ്ജി ജയിലിലെത്തി കൊലക്കേസ് പ്രതിയെ കാണാനിടയായ സാഹചര്യം എന്താണെന്നാണ് പരിശോധിക്കുന്നത്. എത്ര നേരം കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നും അന്വേഷിക്കുന്നുണ്ട്.