വളരെയധികം ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ തലപുകച്ചാലോചിക്കേണ്ടി വന്ന ചിത്രങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? എല്ലാ ചിത്രങ്ങളും കാണുന്നത് പോലെ ലളിതമല്ല. അടുത്തിടെ, അത്തരത്തിൽ മനസ്സിനെ ഞെട്ടിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (Optical Illusion) ചിത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. അതിൽ നെറ്റിസൺമാർക്ക് 16 വൃത്തങ്ങൾ കണ്ടെത്തേണ്ടിവന്നു, പക്ഷേ അവർക്ക് കാണാൻ കഴിയുന്നത് ചതുരങ്ങൾ മാത്രമായിരുന്നു. ആശയക്കുഴപ്പത്തിലാണ്, അല്ലേ?
കോഫർ ഇല്യൂഷൻ എന്നറിയപ്പെടുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ, 16 വൃത്തങ്ങൾ തിരയാൻ ഇന്റർനെറ്റ് ഉപയോക്താക്കളെ വെല്ലുവിളിക്കുന്നു. എന്നിരുന്നാലും, പല ആളുകൾക്കും അത് കണ്ടെത്താൻ കഴിയുന്നില്ല. ഒരുപാട് ചതുരങ്ങളുള്ള ചിത്രങ്ങളിൽ മറഞ്ഞിരിക്കുന്ന വൃത്തങ്ങളുണ്ട്, അവ കണ്ടെത്തുന്നത് എല്ലാവർക്കും സാധ്യമല്ല. ഒന്ന് ശ്രമിച്ചു നോക്കുന്നത് നല്ലതാണ്. ഉത്തരം കിട്ടിയില്ലെങ്കിൽ ചുവടെ കൂടുതൽ ക്ലൂ നേടാം (തുടർന്ന് വായിക്കുക)
ഈ ഒപ്റ്റിക്കൽ മിഥ്യ നിർമ്മിച്ചത് ആന്റണി നോർസിയയാണ്. ഈ ചിത്രം കാഴ്ചക്കാരെ അമ്പരപ്പിക്കുമെന്ന് വിശ്വസിച്ച്, അതിന് സാധുതയുള്ള ഒരു കാരണം നൽകി. മിഥ്യാബോധം നമ്മുടെ കാഴ്ചയെ പരീക്ഷിക്കുകയും കോണുകളും അറിവുകളും സംബന്ധിച്ച തലച്ചോറിന്റെ ആശയവുമായി കൂടിച്ചേരുകയും ചെയ്തുവെന്ന് മെന്റൽ ഫ്ലോസ് വെബ്സൈറ്റ് പ്രസ്താവിച്ചു