ആദ്യം കണ്ടതല്ല ശരിക്കും ഉള്ളിൽ ഉള്ളത് എന്ന് മനസ്സിലാക്കി തരുന്നവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) ചിത്രങ്ങൾ. ഇത് നമ്മുടെ ചിന്തയേയും പ്രജ്ഞയേയും ഒക്കെ ആശ്രയിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തിൽ കാണുന്നതിലും ഏറെ അടങ്ങിയിട്ടുണ്ട് എന്ന് തെളിയിക്കുന്നവയാണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ. അത്തരത്തിൽ ഒരു ഫോട്ടോ കൂടി നെറ്റിസൻമാരെ പരീക്ഷിക്കാൻ എത്തിക്കഴിഞ്ഞു
സ്കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളിലെ മനോഹരമായ കാഴ്ചയുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അത് ആദ്യ കാഴ്ച്ചയിൽ കാണാതെ ഒളിഞ്ഞിരിക്കുന്ന പക്ഷിയെ കണ്ടെത്താൻ ആളുകളെ വെല്ലുവിളിക്കുന്നു. 60 സെക്കൻഡിനുള്ളിൽ ഈ പസിൽ പരിഹരിക്കാനുള്ള വെല്ലുവിളി നിങ്ങൾ സ്വീകരിക്കുന്നുണ്ടോ? എങ്കിൽ ശ്രമിക്കുക. പറ്റുന്നില്ല എന്ന് തോന്നുന്നെങ്കിൽ, ഉത്തരം ഇവിടെ നിന്നും മനസ്സിലാക്കുകയും ചെയ്യാം (തുടർന്ന് വായിക്കുക)
ഒറ്റനോട്ടത്തിൽ, മലഞ്ചെരുവിൽ പാറകൾ ചിതറിക്കിടക്കുന്നതായി തോന്നുന്നു. സൂക്ഷ്മമായി നോക്കുമ്പോൾ, ചിത്രത്തിന്റെ ഇടതുവശത്ത് താഴെ ഒരു പക്ഷി ഇരിക്കുന്നത് കാണാം. ചിത്രം ആദ്യമായി ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് 2016-ലാണ്, എന്നാൽ ഒപ്റ്റിക്കൽ ഇല്യൂഷൻ ആരാധകരുടെ പുതിയ പ്രേക്ഷകർക്കിടയിൽ ഇത് വീണ്ടും ഉയർന്നുവന്നിരിക്കുന്നു