മനസ്സിനെയും കാഴ്ചയെയും ഏറെ വെല്ലുവിളിക്കുന്നവയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) ചിത്രങ്ങൾ. കണ്ടു എന്ന് നിങ്ങൾ കരുതുന്നവയാകില്ല ഇവിടുത്തെ യഥാർത്ഥ കാഴ്ച എന്നതാണ് ഇവയെ വേറിട്ടുനിർത്തുന്നത്. കൂർമ്മബുദ്ധിക്കാർ പക്ഷെ ആദ്യ കാഴ്ചയ്ക്കും അപ്പുറത്തുള്ളത് എന്തോ, അതിനെ കണ്ടെത്താൻ പ്രാപ്തരാവും. എങ്കിൽ നിങ്ങൾ അടുത്ത വെല്ലുവിളിക്ക് ഒരുങ്ങുക. ഈ പ്രഹേളികയ്ക്ക് ഉത്തരം നൽകിയ കേവലം ഒരു ശതമാനം പേരിൽ നിങ്ങളും ഒരുപക്ഷെ ഉൾപ്പെടാം
മുകളിൽ നിങ്ങൾ കണ്ടത് കരിയിലക്കാട് മാത്രമായിരിക്കാം അല്ലേ? എന്നാൽ ഇവിടെയൊരു മനുഷ്യൻ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങളിൽ എത്രപേർ കണ്ടുകാണും? കാണുന്നത് പോട്ടെ എന്നുവച്ചാലും നിങ്ങളിൽ എത്രപേർ വിശ്വസിച്ചിട്ടുണ്ടാവും. അതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ഇതിൽ ഒരു മനുഷ്യനുണ്ട് സുഹൃത്തുക്കളേ. ശ്രമിക്കൂ. സാധിച്ചില്ലെങ്കിൽ നിങ്ങൾക്കായി ക്ലൂ പിന്നാലെ വരുന്നുണ്ട് (തുടർന്ന് വായിക്കുക)