കൈ വിരലുകളില്‍ പഴുപ്പ് കേറി. ജീവഹാനിക്കു സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ സുസന്റെ ബന്ധുക്കളെ അറിയിച്ചു. ധ്യാനകേന്ദ്രവും ബന്ധുക്കളും നാട്ടുകാരുമൊക്കെ സൂസനു വേണ്ടി പ്രാര്‍ഥിച്ചു. തുടര്‍ന്നു 10 ദിവസം കൂടി ആശുപത്രിയില്‍ തുടര്‍ന്ന ശേഷം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റി. അവിടെ 56 ദിവസത്തെ ചികിത്സ. ഒടുവില്‍ മുറിവുകള്‍ ഉണങ്ങി..
ജീവിതത്തിലേക്ക് തിരിച്ചുവരാനമുള്ള ശ്രമത്തിലായി പിന്നീട് സൂസന്. സമൂഹമാധ്യമങ്ങളില്‍ സൂസന് പങ്കുവെച്ച വീഡിയോകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 8 മാസം മുന്‍പ് ഫേസ്ബുക്കിലൂടെ സന്ദീപിനെ പരിചയപ്പെട്ടു. സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചു. തനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടാകില്ലെന്ന് കരുതിയിരുന്നപ്പോഴാണ് സന്ദീപ് സൂസനോട് വിവാഹ അഭ്യര്‍ഥന നടത്തുന്നത്.
വിവാഹത്തിനു മുന്നോടിയായുളള മനസമ്മതം ഫെബ്രുവരി 13 ന് കുമളി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടന്നു. ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞ സന്ദീപ് ഇപ്പോള്‍ ഒരു കൊറിയര്‍ കമ്പനിയില്‍ ജോലി നോക്കുകയാണ്. സുസനെ പങ്കാളിയായി ലഭിച്ചതില്‍ സന്ദീപ് സന്തുഷ്ടനാണ്. ആര്‍ക്കും സംഭവിക്കാവുന്നതാണ് ഇതെല്ലാമെന്നാണ് സന്ദീപിന്റെ പ്രതികരണം