ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാനുള്ള സോഷ്യൽമീഡിയ ആപ്പാണ് ഇൻസ്റ്റാഗ്രാം. രണ്ടുകോടിയിലധികം ഫോളോവേഴ്സുള്ള സെലിബ്രിറ്റികൾക്കാണ് ഇൻസ്റ്റാഗ്രാം ട്രോഫി സമ്മാനിക്കുന്നത്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് 4.5 കോടി ഫോളോവേഴ്സാണുള്ളത്. ഒന്നാം സ്ഥാനത്തിനുള്ള ട്രോഫി പ്രിയങ്കക്കാണ് ലഭിച്ചത്. രണ്ടാം സ്ഥാനം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കാണ്. ഇൻസ്റ്റാഗ്രാമിൽ 4.25 കോടി ഫോളേവേഴ്സാണ് കോഹ്ലിക്കുള്ളത്. ബോളിവുഡ് നടി ദീപിക പദുക്കോൺ ആണ് മൂന്നാം സ്ഥാനത്ത്. 3.1 കോടി ഫോളോവേഴ്സുള്ള നടൻ അക്ഷയ് കുമാറും ഇൻസ്റ്റാഗ്രാം ട്രോഫി നേടി. ഗായിക നേഹ കക്കറിന് 2.8 കോടി ഫോളോവേഴ്സ് ഉണ്ട്.