എത്ര വേഗമാണ് കാലം മുന്നോട്ടുപോകുന്നത് എന്ന് ആശ്ചര്യപ്പെടുകയാണ് കുഞ്ചാക്കോ ബോബൻ (Kunchacko Boban). 14 വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പിറന്ന ഉണ്ണിയായ ഇസു എന്ന് വിളിക്കുന്ന ഇസഹാക്ക് ബോബൻ കുഞ്ചാക്കോയ്ക്ക് (Izahaak Boban Kunchacko) നാല് വയസ്സ് തികഞ്ഞിരിക്കുന്നു. മകൻ പിറന്ന ദിവസം അവനെ കയ്യിലെടുത്തിരിക്കുന്ന ചിത്രവും 1461 ദിവസങ്ങൾക്കു ശേഷം അവനെ അതുപോലെ കയ്യിലെടുത്ത ചിത്രവും ചേർത്താണ് ചാക്കോച്ചൻ പിറന്നാൾ ആശംസ പോസ്റ്റ് ചെയ്തത്