ഗുജറാത്തിലെ അറിയപ്പെടുന്ന ഗായികയാണ് ഗീത റബാരി. എവിടെ പരിപാടി അവതരിപ്പിച്ചാലും ഗീത റബാരിയുടെ പാട്ട് കേൾക്കാൻ ജനങ്ങൾ തിങ്ങിക്കൂടാറുണ്ട്. അതുമാത്രമല്ല, അവരോടുള്ള ആരാധന മൂലം ആളുകൾ അവർക്ക് ധാരാളം കറൻസി നോട്ടുകൾ മാലയായും മറ്റും സമ്മാനമായി നൽകാറുണ്ട്. അടുത്തിടെ കച്ചിലെ റാപാറിൽ ഒരു രാത്രി നീണ്ട ഗീത റബാരിയുടെ സംഗീത പരിപാടി വൻ ഹിറ്റായിരുന്നു. അവരുടെ പരിപാടി ഇഷ്ടപ്പെട്ട ആസ്വാദകർ പ്രിയ ഗായികയ്ക്കുമേൽ നോട്ടുവർഷം നടത്തിയാണ് ആദരവ് അർപ്പച്ചത്. ഏകദേശം നാലുകോടി രൂപയുടെ നോട്ടുകളാണ് അന്ന് ഗീതയ്ക്കുമേൽ ചൊരിഞ്ഞത്. ഗുജറാത്തിൽ നോട്ടു മഴ പെയ്തതെങ്ങനെയെന്ന് കാണിക്കുന്ന പരിപാടിയുടെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായിരിക്കുകയാണ്.
നേരത്തെ ഗീത ആലപിച്ച് ഹിറ്റാക്കിയ "റോമാ സെർ മാ" എന്ന ഗാനത്തിന് പിന്നാലെ "കച്ചി കോയൽ" എന്ന പേരിലാണ് അവർ അറിയപ്പെടുന്നു. ഗീതയുടെ സംഗാത പരിപാടികളിൽ ഭജനയും, നാടോടിക്കഥകൾ ഉൾപ്പെടുന്ന പാട്ടുകളും ഉൾപ്പെടുന്നു. ഇവരുടെ പാട്ടുകൾക്ക് ലക്ഷകണക്കിന് ആരാധകരാണ് ഗുജറാത്തിലുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള നാടൻപാട്ടുകാരി എന്ന നിലയിലേക്ക് ഗീത റബാരി വളർന്നുകഴിഞ്ഞു.