രൺബീർ കപൂറിന്റെയും (Ranbir Kapoor) ആലിയ ഭട്ടിന്റെയും (Alia Bhatt) വിവാഹം സ്വപ്നത്തിലെന്ന പോലെ മനോഹരമായിരുന്നു. ഏപ്രിൽ 14 ന് രൺബീറിന്റെ മുംബൈയിലെ വാസ്തു വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്. ഇരുവരുടെയും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്
ആലിയയും രൺബീറും തങ്ങളുടെ വിവാഹത്തിൽ നാല് ഫെറസ് മാത്രമാണ് എടുത്തതെന്ന് രാഹുൽ ഭട്ട് വെളിപ്പെടുത്തി. “ വിവാഹത്തിൽ ഏഴല്ല, നാല് ഫെറകൾ ഉണ്ടായിരുന്നു. അവിടെ ഒരു പ്രത്യേക പണ്ഡിറ്റ് ഉണ്ടായിരുന്നു. സഹോദരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ ഞാൻ പ്രധാന പങ്കുവഹിച്ചു. പണ്ഡിറ്റ് ഇപ്പോൾ വർഷങ്ങളായി കപൂറിനൊപ്പം ഉണ്ട്. അതിനാൽ, ഓരോ ഫെറയുടെയും പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു,” രാഹുൽ ഇന്ത്യ ടുഡേയോട് പറഞ്ഞു