ഉറക്കത്തിൽ സംസാരിക്കുന്ന ശീലമുള്ളവർ നമുക്ക് ചുറ്റിലുമുണ്ട്. ഇത് പല തരത്തിൽ വിനയായി മാറുന്നുണ്ട്. അടുത്തിടെ ഒരു യുവതി തന്റെ കാമുകന്റെ ഉള്ളിലുള്ള ഒരു രഹസ്യം കണ്ടെത്തിയ സംഭവം ഫേസ്ബുക്കിൽ വിവരിച്ചത് വൈറലായിരിക്കുകയാണ് ഇപ്പോൾ. തന്റെ കാമുകൻ ഉള്ളിലൊലിപ്പിച്ച രഹസ്യമാണ് കണ്ടെത്തിയതെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അമേരിക്കയിൽ നിന്നുള്ള ബെയിലി ഹണ്ടർ എന്ന ടിക് ടോക് താരമാണ് ഈ അനുഭവം പങ്കുവെച്ചത്. ഉറക്കത്തിനിടെ കാമുകൻ മറ്റൊരു സ്ത്രീയുടെ പേര് തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. എന്താണ് പറയുന്നതെന്ന് വ്യക്തമല്ലെങ്കിലും, ആ സ്ത്രീയെ ഇഷ്ടമാണെന്നും അവൾക്കൊപ്പം ജീവിക്കാൻ താൽപര്യമുണ്ടെന്നും പറയുന്നത് കേട്ട് ഹണ്ടർ ശരിക്കും ഞെട്ടിപ്പോയി.
സമീപത്ത് കിടക്കുകയായിരുന്ന ഹണ്ടർ ഉടൻ തന്നെ എഴുന്നേറ്റ് ഫോണിൽ ആ യുവതിയുടെ പേര് വെച്ച് ചെയ്യുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. തന്റെ കാമുകന്റെ ഫേസ്ബുക്ക് ഫ്രണ്ടാണെന്നും, അവർ സ്കൂൾ തലത്തിൽ ഒരുമിച്ചാണ് പഠിച്ചതെന്നും ഹണ്ടർക്ക് മനസിലായി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഹണ്ടർ, കാമുകനോട് ആ പെൺകുട്ടിയെ കുറിച്ച് ചോദിച്ചു. ശരിക്കും അത്ഭുതപ്പെട്ടുപോയ യുവാവ്, ഒടുവിൽ സത്യം തുറന്നു പറഞ്ഞു. ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ചതാണെന്നും, ആ സമയത്ത് അവളുമായി ഇഷ്ടത്തിലായിരുന്നുവെന്നും യുവാവ് സമ്മതിച്ചു.
ഹണ്ടർ സംശയിക്കുകയും അവളുടെ പങ്കാളി അവളിൽ നിന്ന് എന്തെങ്കിലും മറയ്ക്കുന്നത് ശ്രദ്ധിക്കുകയും ചെയ്തപ്പോൾ, ഹണ്ടർ കാമുകന്റെ കാമുകനെ ഫോണിൽ വിളിച്ച് അവളുമായി എപ്പോഴെങ്കിലും ഇടപെട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. എന്നാൽ യുവാവ് ഒന്നും പറഞ്ഞില്ല. ഇതേത്തുടർന്ന് ഹണ്ടർ പെൺകുട്ടിയെ നേരിട്ട് വിളിച്ചു. തന്റെ കാമുകനെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. തന്റെ ഇപ്പോഴത്തെ കാമുകനാണെന്നായിരുന്നു പെൺകുട്ടി നൽകിയ മറുപടി. ഹണ്ടർ മുൻ കാമുകിയല്ലേ എന്ന ചോദ്യം പെൺകുട്ടി ഉന്നയിച്ചു. ഇതുകേട്ട് ദേഷ്യം വന്ന ഹണ്ടർ, താൻ മുൻ കാമുകിയല്ലെന്നും ഇപ്പോഴത്തെ കാമുകിയാണെന്നും പറഞ്ഞു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു.
എന്നാൽ ഇതിനോടകം താൻ വഞ്ചിക്കപ്പെട്ടതായി ഹണ്ടറിന് മനസിലായി. ഇതേത്തുടർന്ന് കാമുകനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി. എന്നാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. കൂടുതൽ കാമുകിമാർ തന്റെ കാമുകന് ഉണ്ടെന്ന് ഹണ്ടറിന് മനസിലായി. ഫോൺ പരിശോധിച്ചതിൽനിന്ന് ദിവസവും നിരവധി യുവതികളുമായി ഇയാൾ സംസാരിക്കാറുണ്ടെന്നും വ്യക്തമായി. ഇതേത്തുടർന്ന് സ്വന്തം വീട്ടിൽനിന്ന് ഹണ്ടർ കാമുകനെ അടിച്ചു പുറത്താക്കുകയായിരുന്നു. മേലിൽ വീട്ടിൽ കയറരുതെന്നും അവൾ അന്ത്യശാസനം നൽകി.