അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന്റെ വാര്‍ത്താ സമ്മേളനത്തിനിടെ തലയിലെ ഡൈ ഒലിച്ചിറങ്ങുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. കാപിറ്റോള്‍ ഹില്ലിലെ റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി ആസ്ഥാനത്തെ ചെറിയൊരു മുറിയിലായിരുന്നു വാര്‍ത്താ സമ്മേളനം. വാര്‍ത്താ സമ്മേളനം 90 മിനുറ്റോളം നീണ്ടതോടെയാണ് അഭിഭാഷകന് റൂഡി ഗ്വില്യാനി വിയര്‍ത്തുകുളിച്ചത്. നൂറോളം മാധ്യമപ്രവര്‍ത്തകരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. തലയില്‍ പൊടിഞ്ഞ വിയര്‍പ്പിനൊപ്പം ഡൈ മഷിയും താടിയിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. 90 മിനുട്ടാണ് വാര്‍ത്താ സമ്മേളനം നീണ്ടത്. മാസ്ക് ധരിക്കാതെയായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയതെന്നും ആരോപണമുണ്ട്. ന്യൂയോര്‍ക്കിലെ മുന്‍ മേയറാണ് ഡൊണാള്‍ഡ് ട്രംപിന്റെ അഭിഭാഷകന് റൂഡി ഗ്വില്യാനി