നടി അഹാന കൃഷ്ണയുടെ (Ahaana Krishna) ഏറ്റവും ഇളയ അനുജത്തിയാണ് ഹൻസിക കൃഷ്ണകുമാർ (Hansika Krishnakumar). വീട്ടിലെ ഇളയകുട്ടിയായ ഹൻസിക പ്ലസ് ടു പഠനം പൂർത്തിയാക്കിക്കഴിഞ്ഞു. മകളുടെ സ്കൂളിലെ അവസാന ദിവസത്തെ വിശേഷം സിന്ധു കൃഷ്ണ മനസ്സിൽ തൊടുന്ന പോസ്റ്റിൽ പങ്കിട്ടിരുന്നു. വീട്ടിലെ അവസാന സ്കൂൾ കുട്ടിയും പഠനം പൂർത്തിയാക്കുന്നതിന്റെ വൈകാരികതയാണ് സിന്ധുവിന്റെ വാക്കുകളിൽ നിറഞ്ഞത്. ഹൻസികയുടെ പ്ലസ് ടു പരീക്ഷാഫലം വന്നുകഴിഞ്ഞു
തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലാണ് ഹൻസികയും മൂത്ത സഹോദരിമാരും പഠനം നടത്തിയത്. പ്ലസ് ടുവിന് ഹൻസികയ്ക്ക് ലഭിച്ച മൊത്തം മാർക്ക് 78 ശതമാനമാണ്. വലിയ സ്കോർ എന്ന് വിളിക്കാൻ കഴിയില്ലെങ്കിലും പഠിച്ച സിലബസും വിഷയവും തട്ടിച്ചു നോക്കിയാൽ ഈ മാർക്ക് അത്ര നിസാരമല്ല. പക്ഷെ ഇംഗ്ളീഷിന്റെ കാര്യത്തിൽ ഹൻസു എന്ന ഹൻസിക വിട്ടുകൊടുത്തിട്ടില്ല