ജയ്പ്പൂരിൽ നടന്ന രാജകീയ വിവാഹമായിരുന്നു നടി ഹൻസിക മോട്വാനിയുടെയും (Hansika Motwani) ഭർത്താവ് സൊഹെയ്ൽ കതുരിയയുടേതും. വിവാഹചിത്രങ്ങൾ പുറത്തുവന്നതുപോലെതന്നെ വിവാദങ്ങളും ഹൻസികയെ തേടിയെത്തി. അടുത്ത കൂട്ടുകാരിയുടെ മുൻഭർത്താവിനെ വിവാഹം ചെയ്തു എന്നതായിരുന്നു പ്രധാന ആരോപണം. സൊഹെയ്ലും ഹൻസികയും ബിസിനസ് പാർട്ണർമാരുമാണ്. ഇവർ തമ്മിൽ വർഷങ്ങളുടെ പരിചയമുണ്ട്
റിങ്കി ബജാജ് എന്നാണ് സൊഹെയ്ലിന്റെ മുൻഭാര്യയുടെ പേര്. ഇവരുടേതും ആർഭാട വിവാഹമായിരുന്നു. വിവാഹത്തലേന്നുള്ള ചടങ്ങും മറ്റും അതിഗംഭീരമായാണ് നടത്തിയത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ വിവാഹത്തിലെ അതിഥികളിൽ ഒരാൾ മറ്റാരുമല്ല, ഹൻസിക തന്നെയാണ്. ഈ ദൃശ്യങ്ങൾ വൈറലായിക്കഴിഞ്ഞു (തുടർന്ന് വായിക്കുക)