ഇന്ത്യൻ സിനിമയിൽ മുപ്പത് വർഷമായി തുടരുന്ന താര സാന്നിധ്യമാണ് ബോളിവുഡ് താരം ആമിർ ഖാൻ. ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റിന് ഇന്ന് 58ാം പിറന്നാളാണ്.
2/ 6
ബോളിവുഡിലെ സൂപ്പർ താരം മാത്രമല്ല, അതിസമ്പന്നരിൽ ഒരാൾ കൂടിയാണ് ആമിർ ഖാൻ. 1800 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ.
3/ 6
സിനിമകൾക്കു പുറമേ നിരവധി ബ്രാൻഡുകൾക്കൊപ്പവും ആമിർ ഖാൻ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സൂപ്പർഹിറ്റായ നിരവധി ചിത്രങ്ങളുടെ നിർമാണവും ആമിർഖാന്റെ കമ്പനിയുടേതാണ്.
4/ 6
ഒരു സിനിമയ്ക്ക് നൂറ് കോടിക്കു മുകളിലാണ് താരത്തിന്റെ പ്രതിഫലം. പ്രതിഫലമായി 85 കോടി മുതൽ 100 കോടി വരെയാണ് താരം വാങ്ങുന്നത്. കൂടാതെ സിനിമയുടെ ലാഭത്തിന്റെ നിശ്ചിത ശതമാനവും താരത്തിന് ലഭിക്കുന്നുണ്ട്.
5/ 6
ആഡംബര കാറുകളുടെ വലിയ ശേഖരവും താരത്തിന് സ്വന്തമായുണ്ട്. ഇതിൽ 6.83 കോടിയുടെ റോൾസ് റോയ്സ് ഗോസ്റ്റ്, 3.4 കോടിയുടെ ബെന്റ്ലി ഫ്ലയിംഗ് സ്പർ, 11.6 കോടിയുടെ കസ്റ്റം ഡിസൈൻ ചെയ്ത ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് ബെൻസ് S600 എന്നിവയാണ് ചിലത്.
6/ 6
ബാന്ദ്രയിൽ 60 കോടി വിലമതിക്കുന്ന കടലിന് അഭിമുഖമായുള്ള ബംഗ്ലാവ്, പഞ്ചഗണിയിൽ 15 കോടി മൂല്യമുള്ള 2 ഏക്കർ ഭൂമി, ബെവർലി ഹിൽസിൽ 75 കോടി വില മതിക്കുന്ന വസ്തു എന്നിവയെല്ലാം താരത്തിന്റെ ഉടമസ്ഥതയിലാണ്.