പ്രണയദിനത്തിൽ വീണ്ടും വിവാഹിതരായി ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നതാഷ സ്റ്റാൻകോവിച്ചും. ഉദയ്പൂരിൽ അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം. (Image: twitter)
2/ 8
മൂന്ന് വർഷം മുമ്പാണ് ഹാർദികും നതാഷയും വിവാഹിതരായത്. 2021 മെയ് 31 നാണ് വിവാഹിതരായെന്ന വാർത്ത ഇവർ പുറത്തുവിട്ടത്. ഇതിനു പിന്നാലെ അഗസ്ത്യ എന്ന കുഞ്ഞും പിറന്നു.
3/ 8
അടുത്ത ബന്ധുക്കളുടെ മാത്രം സാന്നധ്യത്തിൽ ലളിതമായ ചടങ്ങിലായിരുന്നു ആദ്യ വിവാഹം. അതിനാൽ വീണ്ടും വിവാഹിതരാകുമ്പോൾ വമ്പൻ ഒരുക്കങ്ങളാണ് ഹാർദിക്കും നതാഷയും നടത്തിയത്.
4/ 8
അച്ഛന്റേയും അമ്മയുടേയും വിവാഹത്തിൽ മകൻ അഗസ്ത്യയുടെ സാന്നിധ്യവും ശ്രദ്ധേയമായി. മാതാപിതാക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച മകനെന്നാണ് ആരാധകർ അഗസ്ത്യയെ വിശേഷിപ്പിച്ചത്.
5/ 8
ഉദയ്പൂരിൽ ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ഹാർദിക് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
6/ 8
ലെയ്സ് ചേർത്ത തൂവെള്ള ഗൗണായിരുന്നു നതാഷയുടെ വിവാഹ വേഷം. ഇതിനൊപ്പം പേളിന്റെ മാലയും ധരിച്ച് നതാഷ അതിസുന്ദരിയായി.
7/ 8
ഹാർദിക് പാണ്ഡ്യ ബ്ലാക്ക് സ്യൂട്ടാണ് വിവാഹത്തിന് തിരഞ്ഞെടുത്തത്. മകൻ അഗസ്ത്യയും ബ്ലാക്ക് സ്യൂട്ടിൽ എല്ലാവരുടേയും ശ്രദ്ധയാകർഷിച്ചു.
8/ 8
വിവാഹശേഷം സുഹൃത്തുക്കൾക്കായി വമ്പൻ പാർട്ടിയും ഇരുവരും ഒരുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.