ബോളിവുഡിലും ക്രിക്കറ്റ് ലോകത്തുമെല്ലാം ഇപ്പോൾ വിവാഹ സീസണാണ്. കെഎൽ രാഹുൽ-ആതിയ ഷെട്ടി വിവാഹം മുതൽ കിയാര-സിദ്ധാർത്ഥ് വരെ ബോളിവുഡ്-ക്രിക്കറ്റ് വിവാഹങ്ങൾ എത്തി നിൽക്കുന്നു.
2/ 9
താരങ്ങളുടെ രാജകീയ രീതിയിലുള്ള വിവാഹങ്ങൾ കണ്ടിട്ട് സാധാരണക്കാർ പോലും അതുപോലൊരു വിവാഹം ആഗ്രഹിച്ചു പോകുന്നുണ്ട്. അങ്ങനെയിരിക്കേ പണവും പ്രശസ്തിയും എല്ലാമുണ്ടായിട്ടും ആരേയും വിളിക്കാതെ വിവാഹതിനായ ഹാർദിക് പാണ്ഡ്യയ്ക്കും ഒന്നുകൂടി വിവാഹം കഴിക്കാൻ ആഗ്രഹം തോന്നിയാൽ തെറ്റുപറയാനില്ലല്ലോ.
3/ 9
പറഞ്ഞു വരുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ വിവാഹത്തെ കുറിച്ചാണ്. താരം രണ്ടാം വിവാഹം കഴിക്കാനൊരുങ്ങുന്നു എന്നല്ല വാർത്ത, മറിച്ച് ഒരുവട്ടം കൂടി വിവാഹം കെങ്കേമമായി നടത്താനാണ് താരത്തിന്റെ പദ്ധതി.
4/ 9
നടിയും മോഡലുമായ നതാഷ സ്റ്റാൻകോവിച്ചുമായി 2020 ലായിരുന്നു ഹാർദിക് പാണ്ഡ്യയുടെ വിവാഹം. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിൽ തീർത്തും ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
5/ 9
വിവാഹം കഴിഞ്ഞ് താരങ്ങൾ അറിയിച്ചപ്പോൾ മാത്രമാണ് പാപ്പരാസികൾ പോലും വിവാഹത്തെ കുറിച്ച് അറിയുന്നത്. എന്നാലും ഇത്തവണ ഗംഭീരമായി എല്ലാവരേയും അറിയിച്ചും ക്ഷണിച്ചും വിവാഹം കഴിക്കാനാണ് പാണ്ഡ്യയുടെ തീരുമാനം.
6/ 9
ഫെബ്രുവരി 14 പ്രണയ ദിനത്തിലാണ് നതാഷയും ഹാർദിക്കും വീണ്ടും വിവാഹിതരാകുന്നത്. സംഗീത്, ഹൽദി ആഘോഷങ്ങളുമെല്ലാം ഉൾപ്പെടുന്ന വിവാഹമായിരിക്കും ഇക്കുറി.
7/ 9
ഉദയ്പൂരിൽ ഡസ്റ്റിനേഷൻ വെഡ്ഡിങ്ങാണ് താര ദമ്പതികൾ തിരഞ്ഞെടുത്തിരിക്കുന്നത്. നാളെ തുടങ്ങുന്ന വിവാഹ ആഘോഷങ്ങൾ ഫെബ്രുവരി 16 വരെ നീണ്ടു നിൽക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
8/ 9
2020 മെയിലായിരുന്നു ഹാർദിക് പാണ്ഡ്യ-നതാഷ വിവാഹം. വിവാഹിതരായ വാർത്തയ്ക്കൊപ്പം കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യവും താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. തൊട്ടടുത്ത മാസം ജുലൈയിൽ ഇരുവർക്കും ആൺകുഞ്ഞും ജനിച്ചു.
9/ 9
അഗസ്ത്യ എന്നാണ് കുഞ്ഞിന്റെ പേര്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോഴാണ് താരങ്ങൾ വീണ്ടും വിവാഹിതരാകുന്നത്.