ഹരീഷ് പേരടിക്ക് (Hareesh Peradi) മോഹൻലാൽ എന്നാൽ സഹപ്രവർത്തകനോ മുതിർന്ന നടനോ മാത്രമല്ല. അതിലുമുപരിയാണ്. നടൻ ഇന്നസെന്റിന്റെ വിയോഗവേളയിൽ രാജസ്ഥാനിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആ മനസ്സ് വിങ്ങുന്നത് നേരിട്ട് അനുഭവിച്ചയാളാണ് ഹരീഷ്. ലാലേട്ടൻ തനിക്ക് ഏട്ടൻ തന്നെ. മോഹൻലാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയ ചുരുക്കം ചിലരിൽ ഹരീഷുമുണ്ട്
തന്നെ ചേർത്ത് നിർത്തി സുചിത്രയോടു സ്നേഹത്തോടെ സംസാരിച്ച മോഹൻലാലിനെയും, പലകുറി ക്ഷണിച്ച ഷിബു ബേബി ജോണിനെയും പേരടി വാക്കുകളിലൂടെ സ്നേഹംകൊണ്ട് പൊതിയുന്നു. "ഇന്നലെ സുചിചേച്ചിയോട് എന്നെ പറ്റി സ്നേഹം നിറഞ്ഞ വാക്കുകളുമായി ലാലേട്ടൻ എന്ന മഹാനടൻ എന്നെ ചേർത്തുനിർത്തിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു. ഒരു ഏടത്തിയമ്മയെ കൂടി കിട്ടിയ സന്തോഷമായിരിക്കാം... (തുടർന്ന് വായിക്കുക)
'ഹരീഷ് ഈ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന്' മൂന്ന് തവണയെങ്കിലും വിളിച്ചു പറഞ്ഞ ഷിബു ചേട്ടനോട് നന്ദി പറഞ്ഞാൽ അത് നന്ദിയില്ലായ്മത്തരമാവും. കാരണം അനിയൻമാരുടെ നല്ലതിനുവേണ്ടി പ്രവർത്തിക്കുന്ന ഏട്ടൻമാരോട് സന്തോഷം പങ്കുവെക്കേണ്ടത് എങ്ങിനെയാണെന്ന് മനസ്സിലാക്കാനുള്ള ഒരു സാംസ്കാരിക വിദ്യാഭ്യാസം എനിക്കിപ്പോഴുമില്ല" എന്ന് പേരടി